സമകാലീന കവികളില്‍ രചനാസങ്കേതങ്ങളിലെ ആത്മാര്‍ത്ഥത ഒന്നുകൊണ്ടുമാത്രം ശ്രദ്ധേയയായ എഴുത്തുകാരിയാണ് വൈഗ. 'സ്‌ത്രൈണസത്തയുടെ സത്യസന്ധമായ ആവിഷ്‌ക്കാരമാണ് വൈഗയുടെ കവിതകളിലെ ആന്തരികത.' പ്രണയവും മരണവും ഏകാന്തതയുമെല്ലാം നമ്മള്‍ പരിചയിച്ചിട്ടില്ലാത്ത ഭാവുകത്വ പരിസരങ്ങളില്‍ പരസ്പരം കൂടിക്കലര്‍ന്ന് തിരിച്ചറിയാനാവാത്തവിധം ആവിഷ്‌ക്കരിക്കുന്നു 'പെണ്‍മണമുള്ള മുറി' എന്ന തന്റെ ആദ്യ കവിതാസമാഹാരത്തില്‍. ഓരോ വായനയിലും കവിതയുടെ പുത്തന്‍ ശീലങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നതാണ് ഇതിലെ ഓരോ കവിതയും. Read more
Trustpilot
1 month ago
5 days ago